Connect with us

Kerala

ഉക്രൈനിലെ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം; രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍

ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം

Published

|

Last Updated

കൊച്ചി | റഷ്യന്‍ ആക്രമണം നടക്കുന്ന യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഒരു കൂട്ടം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ആവശ്യം.

യുക്രൈന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനമാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊടും തണുപ്പില്‍ അവശ്യത്തിന് ഭക്ഷണം ഇല്ലാതെ പലരും ബുദ്ധിമുട്ടിലാണെന്നും ഹരജിയില്‍ പറയുന്നു

അതേ സമയം, ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ നിയോഗിച്ച് ഓപ്പറേഷന്‍ ഗംഗ വ്യാപിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്

---- facebook comment plugin here -----

Latest