National
വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഇന്ത്യ സഖ്യം
വോട്ടെണ്ണല്‍ നടപടികള്‍ ചിത്രീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി | വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമുള്ളതാണ് പ്രധാനപ്പെട്ടതെന്നും കഴിഞ്ഞ തവണ ഇത് ലംഘിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം പറയുന്നത് പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണേണ്ടത്, അവയുടെ ഫലം ഇവിഎം ഫലത്തിന് മുമ്പായി പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ രീതി റദ്ദാക്കി, ഇത് ഗുരുതരമായതും വ്യക്തവുമായ നിയമ ലംഘനമാണ്. -അഭിഷേക് സിങ്വി പറഞ്ഞു.
വോട്ടെണ്ണല്‍ നടപടികള്‍ ചിത്രീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇന്ത്യ മുന്നണിക്ക് പിന്നാലെ ബിജെപി നേതാക്കളും .തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.