National
വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പ് വരുത്തണം; ഇന്ത്യമുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു
പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്ന രീതി തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പ് വരുത്തണമെ ന്നാവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതടക്കമുളള കാര്യങ്ങളില്‍ സംശയങ്ങളും ആശങ്കകളും നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ നേരില്‍ കണ്ട് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിപക്ഷ നേതാക്കള്‍ കമ്മീഷനുമായി ചര്‍ച്ച ചെയ്തു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വോട്ടെണ്ണല്‍ സുതാര്യതയോടെ നടത്തണം.വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കണം. കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ടിംഗ് മെഷീനിലെ തിയതികളും സമയവും രേഖപ്പെടുത്തണം. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്ന രീതി തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.