National
ന്യൂനപക്ഷങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വബോധവും ഉറപ്പുവരുത്തുന്നുണ്ട്: കേന്ദ്രമന്ത്രി കിരണ്‍ റിജിജു
ന്യൂനപക്ഷ ക്ഷേമത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി | ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കായി അനുവദിക്കുന്ന ഫണ്ടുകളുടെ വിനിയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വബോധവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഡോ. എം പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
നേരിട്ടുള്ള പരിശോധനയും സാങ്കേതികവിദ്യയുടെ വര്‍ധിച്ച ഉപയോഗവും സ്വീകരിച്ചുവരികയും മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) ഇതിനായി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2023-24 കാലത്ത് അനുവദിച്ച 2608.93 കോടി രൂപയില്‍ 1032.65 കോടി രൂപയാണ് ഇതിനകം ചിലവഴിച്ചതെന്നും മറുപടിയില്‍ പറഞ്ഞു. മറ്റു മന്ത്രാലയങ്ങളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.