Kerala
ശബരിമല തീര്‍ത്ഥാടനകാലത്ത് ആരോഗ്യവകുപ്പിന്റെ എന്റമോളജിക്കല്‍ പഠനം
ആരോഗ്യവകുപ്പിന്റെ സംസ്ഥാന, പത്തനംതിട്ട ജില്ലാ എന്റമോളജിക്കല്‍ വിഭാഗങ്ങള്‍ സംയുക്തമായിട്ടാണ് പഠനം നടത്തിയത്
പത്തനംതിട്ട | ശബരിമല തീര്‍ത്ഥാടനകാലത്ത് ആരോഗ്യവകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പ്രാണിജന്യ രോഗനിയന്ത്രണത്തിന്റെ ഭാഗമായി എന്റമോളജിക്കല്‍ പഠനം നടത്തി.
മലമ്പനി, മന്ത് ഡെങ്കിപ്പനി, ചെള്ള് പനി, കുരങ്ങ് പനി, കാല അസാര്‍ തുടങ്ങിയ പ്രാണിജന്യ രോഗങ്ങളുടെ ശാസ്ത്രീയമായ പഠനവും നടന്നു. ലാര്‍വ, അഡല്‍റ്റ് മസ്‌കിറ്റോ കളക്ഷനും അവയുടെ അവലോകനവും, അതനുസരിച്ചുള്ള രോഗപ്രതിരോധ ബോധവല്‍ക്കരണവും നടത്തി. ആരോഗ്യവകുപ്പിന്റെ സംസ്ഥാന, പത്തനംതിട്ട ജില്ലാ എന്റമോളജിക്കല്‍ വിഭാഗങ്ങള്‍ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
---- facebook comment plugin here -----