Connect with us

Kerala

കേസില്‍ കുടുക്കുന്നത് എന്‍ ഡി പി യോഗം നേതൃത്വത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍: വെള്ളാപ്പള്ളി

കേസ് സിബിഐ അന്വേഷിക്കട്ടെ.

Published

|

Last Updated

ആലപ്പുഴ | കണിച്ചുകുളങ്ങര എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍.
തന്നെയും മകനെയും കേസില്‍ പ്രതിചേര്‍ത്തത് എസ് എന്‍ ഡി പി യോഗം നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ശ്രമത്തിലാണ്. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കെ കെ മഹേശന്റെ മരണവുമായി തനിക്ക് ബന്ധമില്ല. കേസ് സിബിഐ അന്വേഷിക്കട്ടെ. ആരോപണങ്ങള്‍ക്ക് പിന്നില്‍ സമുദായത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

മാരാരിക്കുളം പൊലീസാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി മഹേശന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Latest