Connect with us

Ongoing News

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Published

|

Last Updated

കൽപ്പറ്റ | വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നാളെ (ജൂൺ 27) ന് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. പൊതു ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

നാളെ വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ അവധി നൽകിയിട്ടുണ്ട്.

Latest