Connect with us

Kasargod

പരിസ്ഥിതി ദിനം; 1001 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് മള്ഹര്‍

സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മഞ്ചേശ്വരം | ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ സി) സ്മരണാര്‍ഥം 1001 മരത്തൈകള്‍ നട്ടുപിടിപ്പിച്ചു. ‘ഒരേയൊരു ഭൂമി’ എന്ന സന്ദേശത്തില്‍ ലോകം മുഴുവനും പരിസ്ഥിതി ദിനം ആഘോഷിക്കുന്ന അവസരത്തില്‍ മള്ഹറില്‍ അതിവിപുലമായ പരിപാടികളാണ് നടന്നത്. സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം, പ്രതിജ്ഞ, മരത്തൈ വിതരണം, ഇക്കോ ക്വിസ്, കൊളാഷ് പ്രദര്‍ശനം തുടങ്ങിയവയാല്‍ പരിപാടി ശ്രദ്ധേയമായി.

എക്‌സ് ഡിസ്ട്രിക്ട് ജഡ്ജ് കെ മുഹമ്മദ് യൂസഫ് എറണാകുളം, മഞ്ചേശ്വരം എ എസ് ഐ. ശറഫുദ്ധീന്‍, സലീം, സയ്യിദ് മുസ്തഫ തങ്ങള്‍, ഉമറുല്‍ ഫാറൂഖ് മദനി, ഹസ്സന്‍ സഅദി, കുഞ്ഞലി സഖാഫി, സിദ്ധീഖ് സഅദി, സുബൈര്‍ സഖാഫി, അബ്ദുസലാം മിസ്ബാഹി, അബ്ദുറഊഫ് മിസ്ബാഹി, ത്വയ്യിബ് സഅദി, ജാബിര്‍ സഖാഫി, ഹസ്സന്‍ കുഞ്ഞി, മഹ്‌മൂദ് ഹാജി, മുസ്തഫ കടമ്പാര്‍, വാര്‍ഡ് മെമ്പര്‍ റഫീഖ്, ഹമീദ് മച്ചംപാടി, സൈനുദ്ദീന്‍ ഹാജി, ഖലീല്‍ പാന്‍, മൊയ്തീന്‍ മൂഡമ്പയല്‍ സംബന്ധിച്ചു.