Uae
പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍: കോംഗോയില്‍ യു എ ഇ പോലീസിന്റെ നേതൃത്വത്തില്‍ വ്യാപക അറസ്റ്റ്
ഇവരില്‍ നിന്ന് 32 കിലോ സ്വര്‍ണം, ആനക്കൊമ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തു
ദുബൈ| ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പാരിസ്ഥിതിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്ര ഗൂഢസംഘത്തെ യു എ ഇ പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടി. കോംഗോ നദീതടത്തിലാണ് അറസ്റ്റ് നടത്തിയത്. ഇവരില്‍ നിന്ന് 32 കിലോ സ്വര്‍ണം, ആനക്കൊമ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തു. കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യു എ ഇ ആരംഭിച്ച സംയുക്ത ഓപറേഷനില്‍ 58 പ്രതികളെ അറസ്റ്റ് ചെയ്തു.
അംഗോള, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കോംഗോ, ഗാബോണ്‍, സൗത്ത് സുഡാന്‍, സാംബിയ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു അന്വേഷണം. ‘ജംഗിള്‍ ഷീല്‍ഡ്’ എന്ന പേരില്‍ 14 ദിവസം നീക്കം നടത്തി. ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം, എന്‍വയോണ്‍മെന്റല്‍ സിസ്റ്റംസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ലുസാക്ക കണ്‍വെന്‍ഷന്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവയുള്‍പ്പെട്ട അന്വേഷണ സംഘത്തെ യു എ ഇ പോലീസ് നയിച്ചു.
പ്രതികളെ പിടികൂടിയതിന് പുറമെ, അനധികൃത ഖനനത്തിലൂടെ നേടിയ 32 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. മൃഗങ്ങളുടെ തൊലി, രോമങ്ങള്‍, ആനക്കൊമ്പ് എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. 1.1 കോടി ഡോളര്‍ കണ്ടുകെട്ടി.