ssf
പരിസ്ഥിതി സാക്ഷരതാ സാമയികം: എസ് എസ് എഫ് ക്യാമ്പയിന് തുടക്കം
ജില്ലാ ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും കേരള കായിക- വഖ്ഫ് മന്ത്രി വി അബ്ദുർറഹ്മാനും ചേർന്ന് നിർവഹിച്ചു.
മലപ്പുറം | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് പരിസ്ഥിതി വാരാചരണം ‘പരിസ്ഥിതി സാക്ഷരത സാമയികത്തിനു’ തുടക്കമായി. ജില്ലാ ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും കേരള കായിക- വഖ്ഫ് മന്ത്രി വി അബ്ദുർറഹ്മാനും ചേർന്ന് നിർവഹിച്ചു. പരിസ്ഥിതി കാമ്പയിൻ വിശകലന യോഗത്തിൽ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി, ജന.സെക്രട്ടറി കെ തജ്മൽ ഹുസൈൻ, അബ്ദുന്നാസർ കോഡൂർ, ടി മുഹമ്മദ് ശുഐബ് സംബന്ധിച്ചു.
സൗഹൃദവലയങ്ങൾ ചേർന്ന് വീടുകളിൽ കൈമാറുന്ന എക്കോ ഗിഫ്റ്റ്, ഒരു ലക്ഷം ഫല വൃക്ഷ തൈകൾ നടുന്ന ‘നാളേക്കൊരു തണൽ’, പരിസ്ഥിതി ബോധവൽക്കരണത്തിന്റെ പൊതുജന സമ്പർക്കം ‘ഗ്രീൻ നോട്ട്’, തദ്ദേശ സ്ഥാപന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ‘ഗ്രീൻ ടോക്ക്’, ജില്ലാ തല പരിസ്ഥിതി സെമിനാർ, യൂനിറ്റുകളിൽ ഗ്രീൻ നസ്വീഹ എന്നിവയുണ്ടാകും.