Kerala
പരിസ്ഥിതി ലോല മേഖല ഉത്തരവ്; തുടര്‍നടപടികള്‍ക്കായി മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം
പുതിയ ഉത്തരവോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍
തിരുവനന്തപുരം | സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്ന സുപ്രിംകോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിതല യോഗം ചേരും. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് യോഗം.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. സംസ്ഥാനത്ത് വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലകള്‍ നിരവധിയാണ്. ഇവിടങ്ങളിലെ ഒഴിപ്പിക്കല്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും.
പുതിയ ഉത്തരവോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രി തല യോഗം ചേരുന്നത്. വനം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണൂരിലാണ് യോഗം. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
ഉത്തരവ് കേരളത്തില്‍ പ്രായോഗികമല്ലെന്ന് സുപ്രിംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാനാണ് കേരളത്തിന്റെ നീക്കം.