environment
വികസന അജൻഡകളിൽ പരിസ്ഥിതി സംരക്ഷണം പ്രധാനമാകണം: എസ് എസ് എഫ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.
എടവണ്ണപ്പാറ | നാടിന്റെ വികസന മുന്നേറ്റങ്ങൾക്ക് പദ്ധതികൾ തയ്യാറാക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ആസൂത്രണങ്ങൾ രൂപപ്പെടുത്തണമെന്നും പാരിസ്ഥിതിക വിഭവങ്ങളുടെ ദുർവ്യയം മാനുഷിക ജീവിതത്തെ സാരമായി ബാധിക്കുമെന്നും എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സാക്ഷരത സാമയികത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി എടവണ്ണപ്പാറ മപ്രത്ത് സംഘടിപ്പിച്ച ഇക്കോ ഇസ്ലാമിക് തോട്ട് സെമിനാർ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജൈവികവും പാരിസ്ഥിതികവുമായ സംവിധാനങ്ങളോട് സൗഹൃദപരമായ വികസനം വേണമെന്നതാണ് ഇസ്ലാമിക ദർശനം. ഇസ്ലാം മുന്നോട്ടുവെക്കുന്ന പാരിസ്ഥിതിക കാഴ്ചപ്പാടുകൾക്ക് സാമൂഹിക ജീവിതത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് സെമിനാർ നിരീക്ഷിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി അധ്യക്ഷനായിരുന്നു. കെ തജ്മൽ ഹുസൈൻ, കെ ശമീൽ സഖാഫി, കെ പി അനസ്, ടി അബ്ദുന്നാസർ പ്രസംഗിച്ചു.
---- facebook comment plugin here -----