Connect with us

Kuwait

പരിസ്ഥിതി സംരക്ഷണം: കുവൈത്തില്‍ പുതിയ നിയമം വരുന്നു

കുവൈത്തിലെ ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി പുനരധിവാസ സമിതിയുടെ പരിപാടികളുമായി ഏകോപിപ്പിച്ചാണ് പുതിയ നിയമ ഭേദഗതി നടപ്പിലാക്കുക. 

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പാരിസ്ഥിതിക നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിക്കാന്‍ നീക്കം തുടങ്ങി. ഈ മേഖലയില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. കുവൈത്ത് പ്രധാന മന്ത്രി ശൈഖ് അഹ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ബയാന്‍ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം.

ഇത് പ്രകാരം 2024ലെ പരിസ്ഥിതി സംരക്ഷണ നിയമ നമ്പര്‍ 42 പ്രകാരം പ്രകൃതിയുടെ കരുതല്‍ ശേഖരവും ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിന്ന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഫതുവാ ബോഡുമായും നിയമ നിര്‍മാണ വകുപ്പുമായുമുള്ള ഏകോപനം കൂടുതല്‍ വേഗത്തിലാക്കാന്‍ പരിസ്ഥിതി അതോറിറ്റിയ്ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുവൈത്തിലെ ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി പുനരധിവാസ സമിതിയുടെ പരിപാടികളുമായി ഏകോപിപ്പിച്ചാണ് പുതിയ നിയമ ഭേദഗതി നടപ്പിലാക്കുക.