Connect with us

Ongoing News

ഇ പിയുടെ ആത്മകഥാ വിവാദം; ഡി സി ബുക്‌സിനെതിരെ കേസ്; രവി ഡി സി ചോദ്യം ചെയ്യും

കോട്ടയം ഈസ്റ്റ് പോലീസാണ് ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്

Published

|

Last Updated

കോട്ടയം |  ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്റ്റ് പോലീസാണ് ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ഡിസി ബുക്‌സ് ഉടമ രവി ഡിസിയെയും പോലീസ് ചോദ്യം ചെയ്യും. ഐപിസി 406, 417, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇപി ജയരാജനെ വ്യക്തിഹത്യ ചെയ്യാനാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇപി തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ കുറിപ്പുകളായെഴുതി കണ്ണൂര്‍ ദേശാഭിമാനി ബ്യൂറോ ചീഫ് രഘുനാഥന് കൈമാറിയിരുന്നു. രഘുനാഥനില്‍ നിന്നും പ്രസിദ്ധീകരിക്കാമെന്ന ഉറപ്പോടെ ഇവി ശ്രീകുമാര്‍ ഇത് വാങ്ങുകയായിരുന്നു.അതേ സമയം ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കിയിരുന്നു

 

Latest