Connect with us

muslim league and ldf

കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറെന്ന് ഇ പി; മുന്നണി മാറില്ലെന്ന് ആവര്‍ത്തിച്ച് ലീഗ്

ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്ന് കെ പി എ മജീദ്

Published

|

Last Updated

മലപ്പുറം | മുസ്ലിം ലീഗിന വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയ കിംഗ് മേക്കറെന്ന് പറഞ്ഞ് പുകഴ്ത്തുകയും ചെയ്ത ഇ പി ജയരാജന്‍ മറുപടിയുമായി കെ പി എ മജീദ്. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും ഭരണിമില്ലാത്തപ്പോഴാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ വളര്‍ന്നതെന്നും കെ പി എ മജീദ് പറഞ്ഞു. മുന്നണി മാറ്റം പാര്‍ട്ടിയുടെ ആലോചനയിലില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ പി എ മജീദ് പറഞ്ഞു.

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാലല്‍ ലീഗിനെ മുന്നണിയിലെടുക്കാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ ഇന്ന് വീണ്ടും നിലപാട് ആവര്‍ത്തിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തുകയായിരുന്നു. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കട്ടെ. ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും ജയരാജന്‍ പരിഹസിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. ഇന്ത്യയില്‍ ബി ജെ പി ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇ പി പറഞ്ഞിരുന്നു.

 

Latest