Connect with us

Kerala

ഇ പി ജയരാജന്റെ ആത്മകഥ; വ്യാജ പുസ്തകം പ്രഖ്യാപിച്ച ഡി സി ബുക്‌സിന് എതിരായ കേസില്‍ കുറ്റപത്രം ഉടന്‍

കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു

Published

|

Last Updated

കോട്ടയം | സി പി എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ എന്ന പേരില്‍ വ്യാജ പുസ്തകം പ്രഖ്യാപിച്ച ഡി സി ബുക്‌സിന് എതിരായ കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.

അന്വേഷണ സംഘം കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഡി സി ബുക്ക്‌സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാര്‍ മാത്രമാണ് പ്രതി. കൂടുതല്‍ പേരെ പ്രതിചേര്‍ക്കണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ചത്.

താന്‍ എഴുതിയതെന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തത്തുവിട്ട വിവരങ്ങള്‍ സര്‍ക്കാരിനെയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.