Kerala
ഇ പി ജയരാജന്റെ ആത്മകഥ വിവാദം; അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡി ജി പി
വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ് പി ക്ക് ഡി ജി പി നിര്‍ദേശം നല്‍കി
തിരുവനന്തപുരം | സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡി ജി പി. ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ് പി ക്ക് ഡി ജി പി നിര്‍ദേശം നല്‍കി.
ആത്മകഥ ചോര്‍ന്നത് ഡി സിബുക്‌സില്‍ നിന്നാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്തിന് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. വ്യക്തതയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ നിര്‍ദേശം. ഇ പി ജയരാജന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മൊഴി വീണ്ടുമെടുക്കണമെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് എഡിജിപി വ്യക്തത തേടിയിരിക്കുന്നത്.
ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു. ഡി സി ബുക്‌സ് സസ്‌പെന്‍ഡ് ചെയ്ത പബ്‌ളിക്കേഷന്‍സ് വിഭാഗം മേധവിയെ അറിയില്ലെന്നാണ് ഇപിയുടെ വിശദീകരണം. പോലീസ് റിപ്പോര്‍ട്ടിന്മേല്‍ കേസെടുത്ത് അന്വേഷണം വേണോ എന്നതില്‍ ഡി ജി പി ഉടന്‍ തീരുമാനമെടുക്കും.
9