Connect with us

Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനായി ഇ പി ജയരാജന്‍ തലസ്ഥാനത്തെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ല

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  ഇ പി ജയരാജന്റെ ആത്മകഥ വിവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പങ്കെടുക്കാനായി ഇ പി ജയരാജന്‍ തലസ്ഥാനത്തെത്തി. എന്നാല്‍ വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ പി തയ്യാറായില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്. ആത്മകഥ വിവാദങ്ങളില്‍ ഇ പി ജയരാജന്‍ യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും. ആത്മകഥിയിലേതെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്ന നിലപാട് തന്നെയായിരിക്കും ഇ പി ജയരാജന്‍ യോഗത്തില്‍ സ്വീകരിക്കുക.

എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം. ഡി സി ബുക്സുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ഇ പിയുടെ വാദം. ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വിലയിരുത്തലുകളും യോഗത്തില്‍ ഉണ്ടാകും.

 

Latest