Kerala
ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തി ; ആരോപണവുമായി കെ സുധാകരന്‍
ശോഭസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനുമാണ് ജയരാജനുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ജയരാജന് ഭീഷണി നേരിട്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പോകാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ | സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താനല്ല, ഇപി ജയരാജനാണ് ബിജെപിയിലേക്ക് പോകുന്നത്, ഇതു സംബന്ധിച്ച് ഗള്‍ഫില്‍ വച്ച് ചര്‍ച്ച നടന്നെന്നുമാണ് സുധാകരന്‍ ആരോപിച്ചത്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശോഭസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനുമാണ് ജയരാജനുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ജയരാജന് ഭീഷണി നേരിട്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പോകാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഗവര്‍ണസ്ഥാനത്തെ പറ്റിയും ചര്‍ച്ച നടന്നിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനം കിട്ടാത്തതില്‍ ജയരാജന്‍ നിരാശയിലാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.