Connect with us

Kerala

ഇപി ജയരാജന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണം; എംഎം ഹസ്സന്‍

ജാവദേക്കറുമായി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഐഎം ബിജെപി ഡീല്‍ പുറത്തുവന്നതിന്റെ ജാള്യം മറയാക്കാനാണെന്നും ഹസ്സന്‍ ആരോപിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ഇപി ജയരാജന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സന്‍. ബിജെപി ബന്ധത്തിന്റെ പേരില്‍ ഇപി ജയരാജനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച പശ്ചാത്തലത്തിലാണ് ഇപി രാജിവെക്കണമെന്ന ആവശ്യം ഹസ്സന്‍ ഉന്നയിച്ചത്.

പ്രകാശ് ജാവേദ്ക്കറുമായി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഐഎം ബിജെപി ഡീല്‍ പുറത്തുവന്നതിന്റെ ജാള്യം മറയാക്കാനാണെന്നും ഹസ്സന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടന്നതെന്നും ഹസ്സന്‍ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Latest