epffo
ഇ പി എഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു
2018-19 കാലയളവിലും പലിശ നിരക്ക് കുറച്ചിരുന്നു
ന്യൂഡല്‍ഹി | എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വീണ്ടും കുറച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 8.5ല്‍ നിന്ന് 8.1 ശതമാനമായാണ് കേന്ദ്രം കുറച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം വഴി നല്‍കിയ ശിപാര്‍ശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുക ആയിരുന്നു.
നിരക്ക് കുറക്കുന്നതിലൂടെ ഇ പി എഫ് ഒക്ക് 450 കോടി രൂപയോളം രൂപ മിച്ചം ലഭിക്കും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് 2018-19 കാലയളവിലും പലിശ നിരക്ക് കുറച്ചിരുന്നു. അന്ന് പലിശ നിരക്ക് 8.65 ശതമാനത്തില്‍ നിന്ന് ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു.
---- facebook comment plugin here -----