Connect with us

Kerala

വെള്ളമുണ്ട ആദിവാസി കോളനികളില്‍ പകര്‍ച്ചവ്യാധി ഭീഷണി

വയലുകളിലും തോടുകളിലും രാസകീടനാശിനികള്‍ തളിക്കുന്നത് മൂലം ഇവിടങ്ങളിലെ വെള്ളവും മലിനമായ അവസ്ഥയിലാണ്.

Published

|

Last Updated

വെള്ളമുണ്ട | ആദിവാസി കോളനികളില്‍ മാലിന്യം മൂലം പകര്‍ച്ചവ്യാധി ഭീഷണി വര്‍ദിക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യാഥാക്രമം നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആദിവാസി കോളനികളില്‍ പലതും മാലിന്യ പ്രശ്‌നങ്ങളില്‍ വലയുകയാണ്.  കുടിവെള്ളക്ഷാമം നേരിടുന്ന ആദിവാസി കോളനികളാണ് പ്രധാനമായും പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നത്.  വെള്ളമുണ്ട ,തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ നിരവധി കോളനികള്‍ മലിനമായാണ് കിടക്കുന്നത്. വയലുകളിലും തോടുകളിലും രാസകീടനാശിനികള്‍ തളിക്കുന്നത് മൂലം ഇവിടങ്ങളിലെ വെള്ളവും മലിനമായ അവസ്ഥയിലാണ്. ഈ വെള്ളം നിത്യേനയുള്ള ആവശ്യങ്ങള്‍ക്കായി ഇപയോഗിക്കുന്നതിനാല്‍ രോഗങ്ങള്‍ പടരാനുള്ള സാധ്യതകള്‍ ഏറെയാണ്.

മലിനമായ പരിസരം ഉള്ള ഈ കോളനികളില്‍ മുമ്പ് കോളറയടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോളറ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം കൃത്യമായ ശുചീകരണവും ബോധവത്കരണവും പ്രദേശങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയപടിയായിട്ടുണ്ടെന്നും പരാതിയിട്ടുണ്ട്. വെള്ളമുണ്ടയില്‍ പലഭാഗത്തുമായി പകര്‍ച്ചരോഗങ്ങള്‍ കാണപ്പെടുന്നുണ്ട്.

Latest