Connect with us

Eranakulam Collector

എറണാകുളം ജില്ലാ കലക്ടറെ സ്ഥലംമാറ്റി

എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം കലക്ടർ.

Published

|

Last Updated

തിരുവനന്തപുരം | എറണാകുളം ജില്ലാ കലക്ടർ രേണുരാജിനെ സ്ഥലം മാറ്റി. വയനാട്ടിലേക്കാണ് സ്ഥലംമാറ്റം. മറ്റ് മൂന്ന് ജില്ലാ കലക്ടർമാർക്ക് കൂടി സ്ഥലംമാറ്റമുണ്ട്. എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം കലക്ടർ. വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കലക്ടർ കൃഷ്ണ തേജയെ തൃശൂരിലേക്ക് മാറ്റി. ഹരിത വി കുമാര്‍ ആണ് പുതിയ ആലപ്പുഴ കലക്ടർ.

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപ്പിടിത്തം ഒരാഴ്ച പിന്നിട്ടിട്ടും പുകശല്യം ഒഴിവാക്കാനാകാത്തതിൽ വൻ ജനരോഷം നിലനിൽക്കുന്നുണ്ട്. ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനാലാണ് രേണുരാജിനെ സ്ഥലംമാറ്റിയതെന്നും സൂചനയുണ്ട്.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. ഇന്ന് ഉച്ചക്കാണ് ഹാജരാകേണ്ടത്. ജസ്റ്റിസുമാരായ എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കലക്ടറെ വിളിച്ചുവരുത്തിയത്. സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി കടുത്ത വിമർശം ഉന്നയിച്ചിരുന്നു. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് വാക്കാൽ പരാമർശിച്ച ഹൈക്കോടതി, മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവാദിത്വം നിറവേറ്റാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിമർശിച്ചിരുന്നു.

---- facebook comment plugin here -----

Latest