Connect with us

feature

എരുമാട് കർണാടകയിലെ ആത്മീയ പറുദീസ

പല ഔലിയാക്കളാലും പ്രസിദ്ധമാണ് എരുമാട്. പ്രസിദ്ധമായ സൂഫി ശഹീദ് ആണ് ഇതിൽ പ്രധാനി. മത സൗഹാർദത്തിനും മൈത്രിക്കും പേരുകേട്ടതാണ് സൂഫി ശഹീദിന്റെയും പരിസത്തെയും മഖ്ബറകൾ. ഹിജ്റ 11ാം നൂറ്റാണ്ടിൽ എരുമാട് എത്തി. വന്യജീവികളുടെ സങ്കേതമായിരുന്ന ഇവിടെ കാട്ടിൽ കഴിച്ചുകൂട്ടി ഇബാദത്തിൽ മുഴുകി. അതോടെ ഇവിടെ ജനവാസം തുടങ്ങി. മഹാന്റെ ആത്മീയ ജീവിതവും പ്രബോധനവും കാരണം അനേകമാളുകൾക്ക് ജീവിതത്തിൽ ദിശാബോധം ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

ർണാടക സംസ്ഥാനത്തെ കുടക് ജില്ലയിൽ മടിക്കേരി താലൂക്കിൽ പെട്ട പ്രദേശമാണ് എരുമാട് (യെമ്മേമാട് ). നെൽവയൽ, കാപ്പി, തേയില, ഏലം, ഓറഞ്ച്, കരിമ്പ്, കുരുമുളക്, പച്ചക്കറികൾ, വിവിധ തരം പൂവുകൾ തുടങ്ങിയവയാൽ കാർഷിക സമ്പുഷ്ടവും മലകളും കുന്നുകളും കൊണ്ട് പ്രകൃതിരമണീയവുമായ പ്രദേശം. ബഹുഭൂരിപക്ഷവും മുസ്്ലിംകൾ. അതിൽ തന്നെ മുഴുവനും പരമ്പരാഗത സുന്നി വിശ്വാസികൾ. കേരളത്തോട് അടുത്ത് നിൽക്കുന്ന ഇവിടെ ഇസ്്ലാമിക സന്ദേശം എത്തിയത് ശ്രീരംഗപട്ടണം വഴിയാണെന്നാണ് ചരിത്രം.

പല ഔലിയാക്കളാലും പ്രസിദ്ധമാണ് എരുമാട്. പ്രസിദ്ധമായ സൂഫി ശഹീദ് ആണ് ഇതിൽ പ്രധാനി. ഈ മഖാമാണ് ഈ നാടിന്റെ പ്രശസ്തിക്കും ഔന്നിത്യത്തിനും കാരണം. മത സൗഹാർദത്തിനും മൈത്രിക്കും പേരുകേട്ടതാണ് സൂഫി ശഹീദിന്റെയും പരിസത്തെയും മഖ്ബറകൾ. ഈജിപ്ത് സ്വദേശിയായ സൂഫി ശഹീദ് ഇന്ത്യയിൽ എത്തി. കൂടെ സഹോദരിയും ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിൽ ജനങ്ങളെ നന്മയും സാഹോദര്യവും ബോധനം നടത്തി. പിന്നീട് കുടകിലെ കുത്ത് നാട്ടിൽ താമസിച്ചു. ഹിജ്റ 11ാം നൂറ്റാണ്ടിൽ എരുമാട് എത്തി. വന്യജീവികളുടെ സങ്കേതമായിരുന്ന ഇവിടെ കാട്ടിൽ കഴിച്ചുകൂട്ടി ഇബാദത്തിൽ മുഴുകി. അതോടെ ഇവിടെ ജനവാസം തുടങ്ങി. മഹാന്റെ ആത്മീയ ജീവിതവും പ്രബോധനവും കാരണം അനേകമാളുകൾക്ക് ജീവിതത്തിൽ ദിശാബോധം ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇദ്ദേഹത്തെ എതിർത്തിരുന്ന ശത്രുക്കൾ എങ്ങനെയെങ്കിലും വകവരുത്താൻ തക്കം പാർത്തുകഴിഞ്ഞു. അവർ മഹാന്റെ സഹോദരിയെ സ്വാധീനിച്ചു. പതിയിരുന്ന ശത്രുക്കൾ ഇദ്ദേഹത്തെ വെടിവെച്ചു. ഇദ്ദേഹം രക്തം വാർന്നു വീണു. ദിവസങ്ങളോളം അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു പശു ഓടി വന്ന് പാൽ നൽകി തിരിച്ചു പോയിരുന്നതായും ചരിത്രം പറയുന്നു. മൂന്ന് ദിവസം ഇവിടെ പാറക്കല്ലിൽ രക്തം വാർന്നു കൊണ്ട് മഹാൻ കിടന്നു. മൂന്നാം ദിവസം ഒരു അമുസ്്ലിം സഹോദരൻ വെള്ളവുമായി വന്ന പ്പോഴേക്കും ഖിബ് ലക്ക് തിരിഞ്ഞു കിടന്ന് വഫാത്താകുകയാണുണ്ടായത്.

ആ ചരിത്രത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടുത്തെ പാറക്കല്ലിൽ കാണാം. ഇദ്ദേഹത്തെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തത് സ്വന്തം സഹോദരിയാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് മഖ്ബറ സമീപം അൽപ്പം അകലെ വരെ മാത്രമേ പ്രവേശനമുള്ളൂ. മഖ്ബറയിലേക്ക് വന്നാൽ കടന്നലുകൾ കൂട്ടമായി വന്ന് കുത്തുമെന്നാണ് അനുഭവം. ഇവിടുത്തെ ഉറൂസിൽ മാടുകളുടെ മാംസം ഉപയോഗിക്കാറില്ല. മരണാസന്ന വേളയിൽ ഇദ്ദേഹത്തിന് പാൽ നൽകി ദാഹം ശമിപ്പിച്ച പശുവിനോടുള്ള സ്നേഹമാണത്രെ ഇതിന് കാരണം. ദിവസവും ആയിരങ്ങളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്.

സൂഫീ ശഹീദിന്റെ മഖ്ബറയിലേക്ക് ഇറങ്ങുന്ന രണ്ട് ഭാഗങ്ങളിലായി മഹാന്മാരുടെ മഖാമുകൾ ഉണ്ട്. ഒന്ന് സയ്യിദ് ഹസൻ സഖാഫ് അൽ ഹള്റമിയുടേതാണ്. മറ്റൊന്ന് മഹാന്റെ കുതിരയെ നോക്കിയിരുന്ന സുഹൃത്തിന്റെ ഖബറാണ്. ഹിജ്റ 1054 ശഅബാനിലെ ഒരു വെള്ളിയാഴ്ചയാണ് സൂഫി ശഹീദ് രക്തസാക്ഷിയായത്.

ഇവിടെ എല്ലാ വ്യാഴാഴ്ചയും സ്വലാത്ത് മജ്്ലിസ് നടക്കുന്നു. മാസത്തിൽ നാരിയത്ത് സ്വലാത്ത് മജ്്ലിസും നടക്കുന്നു. ഇവിടെ വിപുലമായ ദർസും അനാഥമന്ദിരവും പ്രവർത്തിക്കുന്നു. കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്നു. ഈ വർഷം ഉറൂസ് ഏപ്രിൽ 26 മുതൽ മെയ് മുന്ന് വരെ നടക്കും. കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള സയ്യിദന്മാരും പണ്ഡിതന്മാരും ജനപ്രതിനിധികളും സംബന്ധിക്കും. കേരളത്തിൽ നിന്ന് തലശ്ശേരി, ഇരിട്ടി, വീരാജ് പേട്ട, നാപോക്ക് വഴിയും കാഞ്ഞങ്ങാട്, പാണത്തൂർ, ബാഗമണ്ഡലം വഴിയും എരുമാട് എത്താം. മംഗളുരുവിൽ നിന്ന് പുത്തൂർ, സുള്ള്യ , മടിക്കേരി നാപോക്ക്, ബംഗളുരുവിൽ നിന്ന് മൈസൂർ, കുശാൽ നഗർ, മടിക്കേരി, നാപോക്ക് വഴി എരുമാട് എത്താവുന്നതാണ്.

Latest