Connect with us

Career Notification

608 മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ഇഎസ്‌ഐസി അപേക്ഷ ക്ഷണിച്ചു; ശമ്പളം 1.77 ലക്ഷം രൂപ വരെ

ജനുവരി 31 ആണ് അവസാന അപേക്ഷ തിയതി.

Published

|

Last Updated

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 608 ഒഴിവുകളാണുള്ളത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി 31 ആണ് അവസാന അപേക്ഷ തിയതി.

ഒഴിവുകള്‍

ആകെ പോസ്റ്റുകള്‍: 608

യുആര്‍: 254
എസ്സി: 63
എസ്ടി: 53
ഒബിസി: 178
ഇഡബ്ല്യുഎസ്: 60
പിഡബ്ല്യുബിഡി: 90

വിദ്യാഭ്യാസ യോഗ്യതകള്‍

ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ്, 1956 പ്രകാരം അംഗീകൃത എംബിബിഎസ് ബിരുദം നേടിയിരിക്കണം. നിര്‍ബന്ധിത റൊട്ടേറ്റിംഗ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയവരായിരിക്കണം. ഇതുവരെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തിന് മുന്‍പ് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുമെങ്കില്‍ അവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി

CMSE 2022 ഡിസ്‌ക്ലോഷര്‍ ലിസ്റ്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍: 2022 ഏപ്രില്‍ 26-ന് 35 വയസ്സില്‍ കൂടരുത്. CMSE 2023 പട്ടികയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍: മെയ് 9, 2023-ന് 35 വയസ്സില്‍ കൂടരുത്.
SC/ST/OBC/PwBD/Ex-Servicemen എന്നിവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ബാധകമാണ്.

മറ്റ് യോഗ്യതകള്‍

സിഎംഎസ്ഇ 2022, സിഎംഎസ്ഇ 2023 എന്നിവയുടെ ഡിസ്‌ക്ലോഷര്‍ ലിസ്റ്റുകള്‍ക്ക് കീഴില്‍ ലിസ്റ്റുചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

പേ സ്‌കെയില്‍

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മാട്രിക്സിന്റെ ലെവല്‍-10-ല്‍ ശമ്പളവും (56,100 രൂപ – 1,77,500 രൂപ) ഒരു നോണ്‍-പ്രാക്ടീസ് അലവന്‍സും (NPA) ഗവണ്‍മെന്റ് അനുസരിച്ച് DA, HRA, ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭിക്കും.

 

 

Latest