First Gear
രണ്ട് പുതിയ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഏഥര്‍
ഏഥര്‍ 450എസ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് അവതരിപ്പിച്ചത്.
ന്യൂഡല്‍ഹി| ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി രണ്ട് പുതിയ മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏഥര്‍ 450എസ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഡീപ് വ്യൂ ഡിസ്‌പ്ലെയുമായി വരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇവ.
ഏഥര്‍ 450എസില്‍ കമ്പനി 2.9 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ ഈ സ്‌കൂട്ടര്‍ 115 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു. പുതിയ സ്വിച്ച് ഗിയര്‍, ഫാള്‍സേഫ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (ഇഎസ്എസ്), കോസ്റ്റിംഗ് റീജന്‍ എന്നിവയാണ് സ്‌കൂട്ടറിന്റെ സവിശേഷതകള്‍. 129999 രൂപയാണ് സ്‌കൂട്ടറിന്റെ വില.
ഏഥര്‍ 450എക്‌സ് സ്‌കൂട്ടര്‍ രണ്ട് വേരിയന്റില്‍ ലഭ്യമാണ്. 2.9 കെഡബ്ല്യുഎച്ച് ബാറ്ററി വേരിയന്റിലും 3.7 കെഡബ്ല്യുഎച്ച് ബാറ്ററി വേരിയന്റുമാണ് അവ. ഇവ യഥാക്രമം 111 കിലോമീറ്റര്‍,150 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. 17.78 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7 ഇഞ്ച് ഡീപ് വ്യൂ ഡിസ്പ്ലേ, റൈഡ് അസിസ്റ്റ്, ഏഥര്‍ ബാറ്ററി പ്രൊട്ടക്റ്റ്, ഏഥര്‍ സ്റ്റാക്ക് അപ്‌ഡേറ്റുകള്‍, ഏഥര്‍ കണക്റ്റ് എന്നിവയും ഈ വാഹനത്തിലുണ്ട്.