Kozhikode
ധാര്‍മികമായ സാമ്പത്തിക വ്യവഹാരങ്ങള്‍ പ്രോത്സാഹിക്കപ്പെടണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി
ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ സമകാലിക രീതികള്‍ എന്ന വിഷയത്തിലാണ് മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ കൊമേഴ്സ് വിഭാഗം നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച നാഷണല്‍ സെമിനാര്‍ മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് | ധാര്‍മിക മൂല്യമുള്ള വ്യാപാര-വ്യവസായങ്ങള്‍ പ്രോത്സാഹിക്കപ്പെടണമെന്നും വ്യത്യസ്ത മതങ്ങളിലുള്ള അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണെന്നും ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹലാല്‍ എന്നത് ഇസ്ലാമിക നിയമപ്രകാരം ജീവിതത്തിലെ സകല മേഖലകളിലും ബാധകമാണ്. എല്ലാ മതങ്ങളിലും ഇങ്ങനെ അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന ആശയം സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വളര്‍ച്ച ഉണ്ടാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകളുടെ ഗതി മനസ്സിലാക്കാന്‍ സഹായകവുമാണ്. എന്നാല്‍, വിശ്വാസികള്‍ മതനിയമങ്ങള്‍ക്കനുസൃതമായ സ്റ്റോക്കുകളും സംവിധാനങ്ങളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അത്തരം രീതികള്‍ പിന്തുടരാനും വളര്‍ത്തിക്കൊണ്ടുവരാനും വിശ്വാസികളായ വ്യാപാരികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ സമകാലിക രീതികള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മൂന്ന് വ്യത്യസ്ത സെഷനുകളായി നടന്ന ഏകദിന സെമിനാറില്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കൊമെഴ്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ പി ലിജീഷ്, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കുന്ദമംഗലം, അസി. പ്രൊഫസര്‍ ഡോ. ടി ജുബൈര്‍ പ്രധാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മര്‍കസ് കോളജ് കൊമേഴ്സ് വിഭാഗം തലവന്‍ ഡോ. പി രാഘവന്‍ സ്വാഗതവും സെമിനാര്‍ കോര്‍ഡിനേറ്റര്‍ ടി ജാബിര്‍ നന്ദിയും പറഞ്ഞു.
മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച നാഷണല്‍ സെമിനാര്‍ മര്‍കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു