Connect with us

Uae

ഇത്തിഹാദ് എയര്‍വേയ്‌സിന് 1.4 ബില്യണ്‍ ദിര്‍ഹം വരുമാനം

ചരക്ക് വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം വര്‍ധിച്ച് 3.0 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു.

Published

|

Last Updated

അബൂദബി| ഇത്തിഹാദ് എയര്‍വേയ്‌സ് ഈ വര്‍ഷം സെപ്തംബര്‍ 30-ന് അവസാനിച്ച ഒമ്പത് മാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. നികുതിയേതര ലാഭം 1.4 ബില്യണ്‍ ദിര്‍ഹം നേടി. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ നേടിയ 814 മില്യണ്‍ ദിര്‍ഹമില്‍ നിന്ന് ഗണ്യമായ വര്‍ധനയാണ്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മൊത്ത വരുമാനം 21 ശതമാനം വര്‍ധിച്ച് ദിര്‍ഹം 18.4 ബില്യണ്‍ ആയി. നെറ്റ്്വര്‍ക്ക് വിപുലീകരണം, കാര്‍ഗോ ബിസിനസ്സിലെ ഗണ്യമായ വളര്‍ച്ച, ശക്തമായ വേനല്‍ക്കാല വിപണി തുടങ്ങിയവയാണ് ഈ വളര്‍ച്ചക്ക് കാരണമായത്.

യാത്രക്കാരില്‍ നിന്നുള്ള വരുമാനം 21 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ ഏകദേശം 14 ദശലക്ഷം യാത്രക്കാരെ വഹിച്ചു. വര്‍ഷം തോറും 35 ശതമാനം വര്‍ധനവ് ആണിത് കാണിക്കുന്നത്. ചരക്ക് വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം വര്‍ധിച്ച് 3.0 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു.

അഞ്ചാമത്തെ എ 380 അവതരിപ്പിച്ചതും സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ എയിലെ മെച്ചപ്പെടുത്തിയ സേവനങ്ങളും കൂടുതല്‍ സൗകര്യപ്രദമായ ഫ്‌ലൈറ്റ് ഓപ്ഷനുകളും മികച്ച ഫലങ്ങള്‍ക്ക് കാരണമായെന്ന് ഏവിയേഷന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അന്റൊണാള്‍ഡോ നെവെസ് പറഞ്ഞു.

 

 

Latest