Uae
ഇത്തിഹാദ് വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി
അസൗകര്യത്തിൽ ഇത്തിഹാദ് എയർവേയ്സ് ആത്മാർഥമായി ഖേദിക്കുന്നു. ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും സുഖസൗകര്യങ്ങളും ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു.' ഇത്തിഹാദ് എയർവേയ്സ് വക്താവ് പറഞ്ഞു.
അബൂദബി|മെൽബണിൽ നിന്ന് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട ഇത്തിഹാദ് എയർവേയ്സിന്റെ ഇ വൈ 461 വിമാനം സാങ്കേതിക കാരണങ്ങളാൽ പറന്നുയരുന്നത്അവസാന നിമിഷം നിർത്തിവെച്ചു. ബോയിംഗ് 787-9 ഡ്രീംലൈനർ റൺവേയിൽ പൊടുന്നനെ നിന്നതോടെ പൈലറ്റുമാർ ടേക്ക് ഓഫ് നിരസിക്കുകയായിരുന്നു.
അടിയന്തര സുരക്ഷാ സേവകർ സ്ഥലത്തെത്തി വിമാനം പരിശോധിച്ചു. ഫയർ സർവീസുകൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ ടയറുകളിൽ നുര പുരട്ടി. ഇത് ഒരു സാധാരണ നടപടിക്രമമാണെന്ന് അധികൃതർ പറഞ്ഞു. അതേസമയം ഓൺലൈനിൽ പങ്കിട്ട വീഡിയോകളിൽ വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി കാണിച്ചു. രണ്ട് ടയറുകൾക്ക് കേടുപാടുണ്ടായിരുന്നു. ഇത് ടേക്ക് ഓഫിനിടെ ഒരു പതിവ് സംഭവമാണ്. വിമാനത്തിന് തീപ്പിടിച്ചിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി. കഴിയുന്നത്ര വേഗത്തിൽ യാത്ര തുടരുന്നതിന് അവരെ സഹായിക്കാൻ ടീമുകൾ പ്രവർത്തിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യങ്ങളും മുൻഗണനയായി തുടരുന്നുവെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.”അസൗകര്യത്തിൽ ഇത്തിഹാദ് എയർവേയ്സ് ആത്മാർഥമായി ഖേദിക്കുന്നു. ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും സുഖസൗകര്യങ്ങളും ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു.’ ഇത്തിഹാദ് എയർവേയ്സ് വക്താവ് പറഞ്ഞു.
---- facebook comment plugin here -----