Connect with us

Uae

ഇത്തിഹാദ് റെയിൽ: യു എ ഇ യുടെ സ്വപ്ന പദ്ധതി; 1200 കിലോമീറ്റർ പാളം; യാത്രാട്രെയിൻ പിന്നീട്

Published

|

Last Updated

ദുബൈ |യു എ ഇയെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാത വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം ഉദ്ഘാടനം ചെയ്തു. ട്രെയിനിൽ സഞ്ചരിക്കുന്നതിന്റെയും മറ്റുമുള്ള നിരവധി ചിത്രങ്ങൾ ശൈഖ് മുഹമ്മദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

1200 കിലോമീറ്ററാണ് റെയിൽ പാളം. അബുദബിയിൽ സഊദി അറേബ്യ,ഫുജൈറയിൽ ഒമാൻ അതിർത്തികളിലേക്കു നീളുന്നു . പ്രതിവർഷം ആറ് കോടി ടൺ ചരക്ക് കടത്താൻ സാധിക്കും. യാത്രക്കാർക്ക് എന്ന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ചില സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാകാനുണ്ട്. നിലവിൽ, അബുദബി, ദുബൈ, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസ്‌ അൽ ഖൈമ, ഫുജൈറ എമിറേറ്റുകളിലൂടെ ട്രെയിൻ കടന്നു പോകുന്നു.

“യുഎഇ ഇന്ന് ദേശീയ റെയിൽവേ ശൃംഖല വിജയകരമായി ആരംഭിച്ചു. ഇത് രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് കയറ്റിറക്കുമതി മേഖലകളെയും ബന്ധിപ്പിക്കുന്നു. ഞങ്ങളുടെ ട്രെയിൻ ശൃംഖല വർധിക്കുകയാണ്. 2050 വരെ 20000 കോടി ദിർഹത്തിന്റെ സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കും – ശൈഖ് മുഹമ്മദ് പറഞ്ഞു. ശൃംഖലയെ ഒരു ദേശീയ തന്ത്രപ്രധാന പദ്ധതി എന്നാണ് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചത്. പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ ദർശനവും നിർദ്ദേശങ്ങളും അനുസരിച്ചാണ് പദ്ധതി പുരോഗതിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ശൃംഖലയുടെ ആദ്യ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഫുജൈറയിൽ സ്ഥാപിക്കും. യു എ ഇയിലുടനീളം 11 പ്രധാന സ്റ്റേഷനുകൾ ഉണ്ടാകും. അബുദബിയിൽ നിന്ന് ദുബൈയിലേക്കു 50 മിനിറ്റിൽ എത്താം. അബുദബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റ് മാത്രമേ വേണ്ടൂ .

ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം ,യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്‌യാൻ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്‌യാൻ ,ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ , മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു .

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest