Connect with us

Uae

ഇത്തിഹാദ് റെയിൽ 2030-ഓടെ പൂർത്തിയാകും

റുവൈസ്, അൽ മിർഫ, ഫുജൈറ, ഷാർജ, അൽ ദൈദ്, അബൂദബി എന്നിവയുൾപ്പെടെ 11 നഗരങ്ങളിലും സ്റ്റേഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്.

Published

|

Last Updated

ദുബൈ | ഇത്തിഹാദ് റെയിൽ 2030-ഓടെ പൂർത്തിയാകുമെന്ന് സി ഇ ഒ അഹ്്മദ് അൽ മുസാവ. 1,200 കിലോമീറ്ററിൽ ഏഴ് എമിറേറ്റുകളെയും പൂർണമായും ബന്ധിപ്പിക്കും. അൽ സില (സഊദി അറേബ്യയുടെ അതിർത്തി) മുതൽ ഫുജൈറ വരെയുള്ള 11 നഗരങ്ങളെയും കൂട്ടിയിണക്കും.

പാസഞ്ചർ ട്രെയിൻ ഉപയോക്താക്കളെ എമിറേറ്റുകൾക്കും നഗരങ്ങൾക്കുമിടയിലുള്ള യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ പ്രാപ്തമാക്കും. ഇത് യാത്രാ സമയം ഗണ്യമായി കുറക്കുന്നു.അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് യാത്രക്ക് 50 മിനിറ്റ് വരെ എടുക്കും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രക്ക് 100 മിനിറ്റ് എടുക്കും ദുബൈ – ഫുജൈറ യാത്രക്ക് 50 മിനിറ്റ് എടുക്കും.

റുവൈസ്, അൽ മിർഫ, ഫുജൈറ, ഷാർജ, അൽ ദൈദ്, അബൂദബി എന്നിവയുൾപ്പെടെ 11 നഗരങ്ങളിലും സ്റ്റേഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. അബൂദബി – റുവൈസ് യാത്രയ്ക്ക് 70 മിനിറ്റ് എടുക്കുമെന്നും അൽ മുസാവ കൂട്ടിച്ചേർത്തു.

Latest