Connect with us

Kerala

ഏറ്റുമാനൂരില്‍ മാതാവും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം: ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി

പ്രതി പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കോട്ടയം | ഏറ്റുമാനൂരില്‍ മാതാവും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശി ഷൈനി, പെണ്‍മക്കളായ അലീന, ഇവാന എന്നിവരുടെ ആത്മഹത്യയില്‍ ഷൈനിയുടെ ഭര്‍ത്താവായ തൊടുപുഴ സ്വദേശി പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നോബിയുടെ ഹരജി തള്ളിയത്. ഹരജി തള്ളിയതോടെ നോബിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Latest