Connect with us

ukrain- russia war

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തുന്നു

സാമ്പത്തിക സ്രോതസ്സുകള്‍ അടച്ച് യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുക ലക്ഷ്യം

Published

|

Last Updated

ബ്രസല്‍സ് |  യുക്രൈന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ തീരുമാനം. എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ശതമാനവും നിര്‍ത്തലാക്കാനാണ് തീരുമാനം. ബ്രസല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കലാണ് തീരുമാനം പുറത്തുവിട്ടത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചള്‍സ് മൈക്കല്‍ പറഞ്ഞു.

റഷ്യയുടെ 75 ശതമാനം എണ്ണ കയറ്റുമതിയെയും ഇത് അടിയന്തരമായി ബാധിക്കും. ഈ വര്‍ഷാവസാനത്തോടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യയുടെ 90 ശതമാനം എണ്ണ ഇറക്കുമതിയും നിരോധിക്കപ്പെടും. ഇതുവഴി റഷ്യയുടെ യുദ്ധ മെഷീന് വേണ്ട സാമ്പത്തിക സ്രോതസില്‍ വലിയ ഇടിവുണ്ടാകും. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇയു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest