Connect with us

International

യൂറോ കപ്പ്; ജോര്‍ജിയയും ചെക് റിപബ്ലിക്കും സമനിലയില്‍ പിരിഞ്ഞു

ജോര്‍ജിയ തങ്ങള്‍ക്ക് ലഭിച്ച പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 66-ാം മിനിറ്റിലായിരുന്നു ചെക് റിപബ്ലികിന്റെ മറുപടിയായി വല കുലുക്കിയത്

Published

|

Last Updated

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയും ചെക്റിപബ്ലികും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മുതല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് ഇരു ടീമുകളുടേയും ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കുമാണ്.

ആദ്യ പകുതിയുടെ അധിക സമയത്ത് ജോര്‍ജിയ തങ്ങള്‍ക്ക് ലഭിച്ച പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 66-ാം മിനിറ്റിലായിരുന്നു ചെക് റിപബ്ലികിന്റെ മറുപടിയായി വല കുലുക്കിയത്. . ഒരു കോര്‍ണര്‍ കിക്കിന്റെ അവസാനത്തില്‍ ബോക്സിലേക്ക് എത്തിയ പന്ത് ചെക് താരം പാട്രിക് ഷിക് ഗോളാക്കി മാറ്റുകയായിരുന്നു.

കളിയുടെ ആദ്യ മിനുറ്റുകളില്‍ മൂന്ന് ഗോളവസരങ്ങളാണ് ചെക്കിന്റെ മുന്നേറ്റനിര താരം ആദം ലോസക് അടക്കമുള്ളവര്‍ ഒരുക്കിയത്. എന്നാല്‍ ഒന്നൊഴിയാതെ മുഴുവന്‍ ഷോട്ടുകളും ജോര്‍ജിയന്‍ കീപ്പര്‍ ഗിയോര്‍ഗി മമര്‍ദാഷ് വിലി തടുത്തു.

 

Latest