Connect with us

International

യൂറോ കപ്പ്; ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍

യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്‌പെയിനിന് സ്വന്തം.

Published

|

Last Updated

മ്യൂണിക്ക്| യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍. ആദ്യ പകുതിയില്‍ തന്നെ സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവരാന്‍ ശ്രമിച്ച ഫ്രാന്‍സിന് ഗോള്‍വല ചലിപ്പിക്കാനായില്ല.

കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത് സ്പെയിനാണ്. സ്‌പെയിനിനെ ഞെട്ടിച്ച് ഫ്രാന്‍സ് ആദ്യം വലകുലുക്കി. 9ാം മിനിറ്റില്‍ ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് കിലിയന്‍ എംബാപെ നല്‍കിയ ക്രോസ് കൃത്യമായി സ്പെയിന്‍ പോസ്റ്റിലേക്ക് കോലോ മുവാനി ഹെഡ്ഡ് ചെയ്തുകയറ്റി.

ഗോള്‍വീണതോടെ സ്പെയിന്‍ ഫ്രഞ്ച് ബോക്സിലേക്ക് കണ്ണുനട്ടു നിന്നു. 21ാം മിനിറ്റില്‍ ലോങ്റേഞ്ചര്‍ ഗോളിലൂടെ ലമീന്‍ യമാല്‍ സമനില പിടിച്ചു. യൂറോയിലെ പ്രായംകുറഞ്ഞ ഗോള്‍ സ്‌കോററാണ് 16 കാരനായ താരം. 25ാം മിനിറ്റില്‍ ഫ്രാന്‍സ് പ്രതിരോധ പിഴവില്‍ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചത് ഫ്രാന്‍സായിരുന്നു. കിലിയന്‍ എംബാപെയുടെയും സംഘത്തിന്റേയും നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു സ്പെയിന്‍. ഫ്രാന്‍സ് എഡ്വാര്‍ഡ് കമവിംഗ, അന്റോണിയോ ഗ്രീസ്മാൻ , ബ്രാഡ്ലി ബാര്‍ക്കോള എന്നിവരെ ഇറക്കി അവസാന നിമിഷം ഗോളിനായി ശ്രമം നടത്തിയെങ്കിലും വിജയംകണ്ടില്ല. 86ാം മിനിറ്റില്‍ ലഭിച്ച അവസരം എംബാപെ നഷ്ടപ്പെടുത്തി. യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്‌പെയിനിന് സ്വന്തം.

 

 

 

 

Latest