International
യൂറോ കപ്പ്; ഫ്രാന്‍സും പോളണ്ടുമായുള്ള പോരാട്ടം സമനിലയില്‍
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
ഡോര്‍ട്ട്മുണ്‍ഡ് | യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ ഫ്രാന്‍സും പോളണ്ടും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
രണ്ടു പെനാല്‍റ്റികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ 56-ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് 79-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലൂടെ പോളണ്ട് സമനില പിടിച്ചു.
. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് (3-2) ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.
---- facebook comment plugin here -----