Connect with us

International

യൂറോ കപ്പ്: രണ്ട് ഗോളുകള്‍ക്ക് സ്ലോവാക്യയെ പരാജയപ്പെടുത്തി യുക്രൈന്‍

ഈ ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയും യുക്രൈന്‍ സജീവമാക്കി നിര്‍ത്തി.

Published

|

Last Updated

ബെര്‍ലിന്‍ |  യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടത്തില്‍ സ്ലോവാക്യക്കെതിരെ യുക്രൈന് ജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുക്രൈന്‍ സ്ലോവാക്യയെ പരാജപ്പെടുത്തിയത്. ഈ ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയും യുക്രൈന്‍ സജീവമാക്കി നിര്‍ത്തി.

മധ്യനിര താരം മികോല ഷപാരെങ്കോ യുക്രൈന്‍ വിജയത്തിന്റെ ശില്‍പി. വിജയ ഗോള്‍ നേടിയത് സൂപ്പര്‍ സബായി കളത്തിലെത്തിയ റോമന്‍ യെരംചുക്.കളി തുടങ്ങി 15 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ സ്ലോവാക്യ മുന്നിലെത്തി. സ്ലോവാക്യക്കായി ഇവാന്‍ ഷ്രാന്‍സ് ആദ്യ ഗോള്‍ നേടി

രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റില്‍ യുക്രൈന്‍ സമനില പിടിച്ചു. മധ്യനിര താരം മികോല ഷപാരെങ്കോയാണ് ടീമിനു സമനില സമ്മാനിച്ചത്. ബോക്സില്‍ കൃത്യമായി നിന്ന ഷപാരെങ്കോയിലേക്ക് ബോക്സിന്റെ ഇടതു വക്കില്‍ നിന്നു സിന്‍ചെങ്കോ നീട്ടി നല്‍കിയ പാസിനെ താരം വലയിലേക്ക് കയറ്റി.കളി സമനിലയിലേക്ക് പോകുമെന്നു തോന്നിച്ചെങ്കിലും പത്ത് മിനിറ്റുകള്‍ മാത്രം കളി തീരാനിരിക്കെയാണ് യുക്രൈന്‍ വിജയ ഗോള്‍ നേടിയത്.

 

Latest