Connect with us

euro 2024

യൂറോ യോഗ്യത: രണ്ടാം ജയവുമായി ഫ്രഞ്ച് പട മുന്നോട്ട്

രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പാവാര്‍ഡ് ആണ് ഗോള്‍ നേടിയത്.

Published

|

Last Updated

ഡബ്ലിന്‍ | യൂറോ- 2024 യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ്. ഏകപക്ഷീയമായ ഒരു ഗോളിന് അയര്‍ലാന്‍ഡിനെയാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പാവാര്‍ഡ് ആണ് ഗോള്‍ നേടിയത്.

ഗോളി മൈക് മെയ്ഗ്നന്‍ അവസാന മിനുട്ടുകളില്‍ തകര്‍പ്പനൊരു സേവ് നടത്തിയത് ശ്രദ്ധേയമായി. 18 മീറ്റര്‍ അകലെ നിന്നാണ് പാവാര്‍ഡ് ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഫ്രാന്‍സ് ആറ് പോയിന്റ് നേടി.

അതിനിടെ മറ്റ് മത്സരങ്ങളില്‍ ഓസ്ട്രിയ, ഹംഗറി, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, സ്വീഡന്‍, സെര്‍ബിയ എന്നിവയും ജയിച്ചു. ചെക്ക് റിപബ്ലിക്കിന് മൊള്‍ഡോവയോട് സമനില നേരിടേണ്ടി വന്നു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പരാഗ്വയെ ചിലി പരാജയപ്പെടുത്തി.