International
ഔദ്യോഗിക ഉപകരണങ്ങളില്‍ ടിക് ടോക്ക് നിരോധിച്ച് യൂറോപ്യന്‍ കമ്മീഷന്‍
സർക്കാർ ജീവനക്കാര്‍ എത്രയും വേഗം ആപ്പ് നീക്കം ചെയ്യണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍
ബെല്‍ജിയം | ഔദ്യോഗിക ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക്ക് നിരോധിക്കാനാരുങ്ങി യൂറോപ്യന്‍ കമ്മീഷന്‍. ഡാറ്റാ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് യൂറോപ്യന്‍ കമ്മീഷന്റെ തീരുമാനം പുറത്തുവരുന്നത്.
ഔദ്യോഗിക ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണുകളിലടക്കം വ്യക്തിഗത ഉപകരണങ്ങളില്‍ ജീവനക്കാര്‍ക്ക് ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ പങ്കിടല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നത്. ജീവനക്കാര്‍ എത്രയും വേഗം ആപ്പ് നീക്കം ചെയ്യണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു.
യു എസിൽ കഴിഞ്ഞ വര്‍ഷം ഫെഡറല്‍ ഗവണ്‍മെന്റ് ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നിരോധിച്ചിരുന്നു.
---- facebook comment plugin here -----