Connect with us

International

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിക്കുന്നത് വധശിക്ഷക്ക് തുല്യം;ഡബ്ല്യു.എച്ച്.ഒ

രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെ അവര്‍ ഒരിക്കലും ആക്രമിക്കാന്‍ പാടില്ലെന്നും അവരെ മാനിക്കേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യു.എച്ച്. ഒ വ്യക്തമാക്കി.

Published

|

Last Updated

ജനീവ| തെക്കന്‍ ഗസ്സ മുനമ്പിലെ ആശുപത്രികളിലെ ആയിരക്കണക്കിന് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഒഴിപ്പിക്കാന്‍ ഇസ്‌റാഈല്‍ നിര്‍ബന്ധം പിടിക്കുന്നത് വധശിക്ഷയ്ക്ക് തുല്യമാണെന്ന്‌ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ്. ഹമാസിനെതിരെ കരയുദ്ധത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ഫലസ്തീനികള്‍ വടക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്‌റാഈല്‍ അന്ത്യശാസനം നല്‍കിയിരുന്നു.

വടക്കന്‍ ഗസ്സയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. 22 ആശുപത്രികളില്‍ 2000ത്തിലേറെ രോഗികളാണ് ചികിത്സയിലുള്ളത്. ഈ സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള ഇസ്‌റാഈലിന്റെ തീരുമാനത്തെ ലോകാരോഗ്യ സംഘടന രൂക്ഷമായി വിമര്‍ശിച്ചു.

രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നത് നിലവിലെ മാനുഷിക പ്രശ്‌നം കൂടുതല്‍ പരിതാപകരമാക്കും. വലിയൊരു മാനുഷിക ദുരന്തത്തിനായിരിക്കും അത് വഴിവെക്കുകയെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെ അവര്‍ ഒരിക്കലും ആക്രമിക്കാന്‍ പാടില്ലെന്നും അവരെ മാനിക്കേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യു.എച്ച്. ഒ വ്യക്തമാക്കി.

 

Latest