National
യുക്രൈനിലെ ഒഴിപ്പിക്കല്‍: നെതര്‍ലന്‍ഡ്‌സ് പ്രധാന മന്ത്രിയുമായി സംസാരിച്ച് മോദി
ന്യൂഡല്‍ഹി | യുക്രൈനിലെ റഷ്യന്‍ അധിനിവേശ വിഷയത്തില്‍ നെതര്‍ലന്‍ഡ്‌സ് പ്രധാന മന്ത്രി മാര്‍ക് റൂട്ടെയുമായി ഫോണില്‍ സംസാരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ പുരോഗതി മോദി റൂട്ടെയെ അറിയിച്ചു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ തുടര്‍ച്ചയായി ആവശ്യപ്പെടുന്ന കാര്യവും റൂട്ടെയെ ധരിപ്പിച്ചിട്ടുണ്ട്.
അതിനിടെ, യുക്രൈനിലെ സുമിയില്‍ കുടുങ്ങിയിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ പോള്‍ട്ടാവയിലെത്തിച്ചു. ഇവരെ പോളണ്ട് വഴി നാട്ടില്‍ തിരിച്ചെത്തിക്കാനാണ് ഇന്ത്യന്‍ അധികൃതരുടെ നീക്കം.
---- facebook comment plugin here -----