Kerala
സിദ്ധാര്‍ത്ഥിന്റെ മരണത്തിന് മുമ്പും കോളജ് ഹോസ്റ്റലില്‍ ആള്‍ക്കൂട്ട വിചാരണ നടന്നു
രണ്ടു വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ എത്തിച്ച് വിചാരണ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 13 വിദ്യാര്‍ഥികള്‍ക്കെതിരെ കോളജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി നടപടിയെടുത്തു.
വയനാട് | സിദ്ധാര്‍ത്ഥിന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളജില്‍ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും നടന്നു. രണ്ടു വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ എത്തിച്ച് വിചാരണ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 13 വിദ്യാര്‍ഥികള്‍ക്കെതിരെ കോളജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി നടപടിയെടുത്തു.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 2019ലും 2021ലും ആയിട്ടാണ് റാഗിങ്ങ് നടന്നതെന്ന് ആന്റി റാഗിങ്ങ് സെല്‍ അറിയിച്ചു.പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആയിരുന്നു ആള്‍ക്കൂട്ട വിചാരണ. ആന്റി റാഗിങ്ങ് സെല്‍ അന്ന് നടപടിയെടുത്തെങ്കിലും പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അതേസമയം വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂര മര്‍ദ്ദനത്തിനും പിന്നാലെ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് പൂക്കോട് വെറ്ററിനറി കോളജ് സാക്ഷ്യംവഹിച്ചത്.സുരക്ഷയുടെ ഭാഗമായി ഹോസ്റ്റലുകളില്‍ കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിച്ചു.