National
മോദിയുടെ 'നവഭാരത'ത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും അപകടത്തില്‍; രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്
ജഡ്ജിമാരെപോലും ബിജെപി അണികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ജയറാം രമേശ്
ന്യൂഡല്‍ഹി | നുപൂര്‍ ശര്‍മയെ വിമര്‍ശിച്ചതിന് ജഡ്ജിമാര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. മോദിയുടെ ‘നവഭാരത’ത്തില്‍ ജഡ്ജിമാര്‍ പോലും അപകടത്തിലാണെന്ന് ജയറാം രമേശ് പറഞ്ഞു.
നുപുര്‍ ശര്‍മയെ വിമര്‍ശിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ സമൂഹമാധ്യമങ്ങളിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ വാക്കുകള്‍. സുപ്രീം കോടതി ജഡ്ജിമാരെപോലും ബിജെപി അണികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
നൂപുര്‍ ശര്‍മയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അവര്‍ക്കെതിരെ വാക്കാലുള്ള അഭിപ്രായപ്രകടനം നടത്തിയതിന് ശേഷം ജസ്റ്റീസ് പര്‍ദിവാലയെയും ജസ്റ്റിസ് സൂര്യ കാന്തിന് നേരെയും സമൂഹമാധ്യമങ്ങളില്‍ ഹിന്ദുത്വ വാദികള്‍ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്.