Connect with us

Kerala

മൈക്കിനോട് പോലും അരിശം; മുഖ്യമന്ത്രിക്കെതിരെ സി പി എം ജില്ലാ കമ്മിറ്റിയിലും വിമര്‍ശം

തോമസ് ഐസക്കിന്റെ തോല്‍വിയിലും അന്വേഷണം വേണം

Published

|

Last Updated

പത്തനംതിട്ട |  മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശം. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നാണ് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ല. ഭരണവിരുദ്ധ വികാരം തോല്‍വിയില്‍ ആഞ്ഞടിച്ചുവെന്നും സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശം ഉയര്‍ന്നു.

പത്തനംതിട്ടയില്‍ മുപ്പതിനായിരത്തിലധികം ഉറച്ച പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു. തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്നും തോല്‍വിയില്‍ അന്വേഷണം വേണമെന്നും ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് പോലും ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണ്. പാര്‍ട്ടി കത്ത് കൊടുത്തിട്ട് പോലും ഒരു കാര്യവും നടക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശം ഉയര്‍ന്നു.

 

Latest