Connect with us

Kuwait

സര്‍ക്കാര്‍ ഏജന്‍സികളിലെ സായാഹ്ന ജോലി, സമയക്രമം; നിര്‍ദേശം നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സേവന നടപടിക്രമങ്ങള്‍ സുഗമമാക്കുവാനും നിര്‍ദേശങ്ങള്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ സര്‍ക്കാര്‍ കാര്യാലയങ്ങളുടെ സായാഹ്ന പ്രവര്‍ത്തനത്തിന് സിവില്‍ സര്‍വീസ് ബ്യൂറോ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് മന്ത്രി സഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍, ഇസ്‌ലാം അല്‍ റുബായാന്‍ സമര്‍പ്പിച്ച ദൃശ്യാവതരണം കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ അവലോകനം ചെയ്തു. തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ സിവില്‍ സര്‍വീസ് ബ്യൂറോയെ ചുമതലപ്പെടുത്തിയത്.

സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സേവന നടപടിക്രമങ്ങള്‍ സുഗമമാക്കുവാനും ഈ നിര്‍ദേശങ്ങള്‍ സഹായകമാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതോടൊപ്പം ജീവനക്കാര്‍ക്ക് ഉചിതമായ തരത്തില്‍ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അവസരവും ഇതിലൂടെ ലഭ്യമാകും.

നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നതോടെ രാജ്യത്തെ അതിരൂക്ഷമായ ഗതാഗത കുരുക്കിന് വലിയ തോതിലുള്ള മാറ്റമുണ്ടാകുമെന്നും യോഗം വിലയിരുത്തി. ഇബ്രാഹിം വെണ്ണിയോട്

 

Latest