Connect with us

Kerala

പെന്‍ഷന്‍ മുടങ്ങിയ സംഭവം; മറിയക്കുട്ടിയുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

ഹരജിയില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറുപടി നല്‍കിയേക്കും.

Published

|

Last Updated

കൊച്ചി| അഞ്ച് മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറുപടി നല്‍കിയേക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പെന്‍ഷന്‍ നല്‍കാത്തതില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആരോപണത്തിന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണം.

അതേസമയം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹരജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിലും കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനൊടുവില്‍ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമര്‍ശം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

 

 

 

Latest