National
സിദ്ധാര്‍ഥിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ അപമാനകരം: കേന്ദ്ര മന്ത്രി
'രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. രാഹുല്‍ ഗാന്ധി ജോഡോ യാത്ര നിര്‍ത്തിവച്ച് മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കുന്നതിന് ഇടപെടണം.'

ന്യൂഡല്‍ഹി | ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് മരണപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇത് എല്ലാവര്‍ക്കും അപമാനമാണ്.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. രാഹുല്‍ ഗാന്ധി ജോഡോ യാത്ര നിര്‍ത്തിവച്ച് മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കുന്നതിന് ഇടപെടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും മണ്ഡലമേതെന്ന് നേതാക്കള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമായാല്‍ അറിയിക്കാം. ഏത് മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്നതല്ല, എവിടെയാണോ ജനങ്ങളെ സേവിക്കാന്‍ അവസരം കിട്ടുന്നത് അത് ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.