Connect with us

Kerala

എല്ലാവരും ദുഃഖത്തിലാണ്,ആരോഗ്യമന്ത്രി കുവൈത്തിലേക്ക് പോയിട്ട് കാര്യമില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വീണ ജോര്‍ജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ല.

Published

|

Last Updated

തൃശൂര്‍ | തീപ്പിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ച കുവൈത്തിലേക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണ ജോര്‍ജ് പോയിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രി കുവൈത്തില്‍ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വീണ ജോര്‍ജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തിൽ മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാലാണ് പലരും വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ജോലി നൽകാനുള്ള പ്രാപ്തിയുണ്ടെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഇതിന് പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലം ബോംബ് സംസ്‌കാരത്തിനും കലാപത്തിനുമേറ്റ തിരിച്ചടിയാണെന്നും ബോംബ് സംസ്‌കാരം നിഷേധിച്ചതിന്റെ തെളിവാണ് കണ്ണൂരിലെ വിജയമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest