Connect with us

Kerala

ഏവരും ഭരണഘടനാ തത്വങ്ങള്‍ പാലിക്കണം; അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടിയില്ല: ഗവര്‍ണര്‍

വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണം.

Published

|

Last Updated

കൊച്ചി | ഡി-ലിറ്റ് വിവാദത്തില്‍ പ്രതികരണവമുായി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയുടെ 51 ( എ) അനുഛേദം എടുത്ത പറഞ്ഞായിരുന്നു ഇത്തവണ ഗവര്‍ണറുടെ പ്രതികരണം. രാഷ്ട്രപതി, ഗവര്‍ണ്ണര്‍ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണം. എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്. അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുന്നില്ല’. ഡി- ലിറ്റ് വിവാദത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണറുടെ ഓഫീസിനെ ചര്‍ച്ചാ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ടപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ശിപാശ തള്ളിയതാണ് സര്‍ക്കാര്‍- ഗവര്‍ണ്ണര്‍ പോരിന് കാരണമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളാതെയാണ് ഗവര്‍ണറുടെ ഇന്നത്തെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവര്‍ണ്ണര്‍ സൂചിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്.

 

Latest