Connect with us

From the print

ഭിന്നതകളോട് എല്ലാവരും വിടചൊല്ലണം: കുഞ്ഞാലിക്കുട്ടി

മനുഷ്യപ്പറ്റുള്ള സമൂഹത്തെ ചിട്ടപ്പെടുത്താനുള്ള എസ് വൈ എസിന്റെ ശ്രമം മര്‍മപ്രധാനവും വളരെയധികം പ്രധാന്യമുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തൃശൂര്‍ | ഭിന്നതകളോട് എല്ലാവരും വിടചൊല്ലണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ വഴിതെറ്റിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെല്ലാം ഒരു മിനിമം ഐക്യം കാത്തുസൂക്ഷിക്കണം.

എസ് വൈ എസും അതിന്റെ മാതൃസംഘടനയും നടത്തുന്നത് മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണ്. ഭരണതലത്തില്‍ ഇരിക്കുമ്പോള്‍ കാന്തപുരം ഉസ്താദ് അടക്കമുള്ളവരുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് വലിയ നേട്ടമാണ് സമൂഹത്തിന് ഉണ്ടാക്കിക്കൊടുത്തത്. മനുഷ്യപ്പറ്റുള്ള സമൂഹത്തെ ചിട്ടപ്പെടുത്താനുള്ള എസ് വൈ എസിന്റെ ശ്രമം മര്‍മപ്രധാനവും വളരെയധികം പ്രധാന്യമുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest